കോഴിക്കോട് നാല് വയസുകാരനു ജപ്പാന് ജ്വരം
Friday, July 21, 2023 10:45 PM IST
കോഴിക്കോട്: ജില്ലയിൽ നാല് വയസുകാരനു ജപ്പാന് ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്.
തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഴിക്കോട് മെഡിക്കല്‍ കോളജ് ഐഎംസിഎച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.