കടകളിൽ വിലവിവരപ്പട്ടിക ഇല്ലെങ്കിൽ നടപടി: മന്ത്രി ജി.ആർ. അനിൽ
Thursday, July 13, 2023 1:06 PM IST
തിരുവനന്തപുരം: കടകളിൽ വിലവിവരപ്പട്ടിക ഇല്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിലക്കയറ്റം തടയാൻ മിന്നൽ പരിശോധനകൾ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ജില്ലകളിൽ വലിയ അന്തരമാണ് കാണുന്നത്. പൂഴ്ത്തിവയ്പ് കർശനമായി തടയും.
ഓണച്ചന്തകൾ ഇത്തവണ വിപുലമായി തുടങ്ങുമെന്നും ഓണത്തിന് രണ്ടുലക്ഷം ടൺ ഭക്ഷ്യധാന്യം കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.