മും​ബൈ: ദേവ്ധർ ട്രോ​ഫി സോ​ണ​ൽ ഏ​ക​ദി​ന ക്രിക്കറ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സൗ​ത്ത് സോ​ൺ ടീ​മി​ൽ ഇ​ടം​ നേ​ടി പേ​സ​ർ അ​ർ​ജു​ൻ തെൻഡുൽക്കർ.

നി​ല​വി​ൽ ഗോ​വ​ൻ ടീ​മി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന തെൻഡുൽക്കർ ഈ ​സീ​സ​ണി​ലെ ഏ​ഴ് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് എ​ട്ട് വി​ക്ക​റ്റു​ക​ൾ നേ​ടി​യി​രു​ന്നു. ഗോ​വ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ക്ക​റ്റ് നേ​ട്ട​ക്കാ​ര​നാ​യ​തോ​ടെ​യാ​ണ് തെൻഡുൽക്കറെ ദേവ്ധർ ട്രോ​ഫി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ നാ​യ​ക​നാ​യ ടീ​മി​ൽ, ക​ർ​ണാ​ട​ക​യു​ടെ വി. ​വി​ശാ​ഖ്, വി​ദ്വ​ത് കാ​വേ​ര​പ്പ എ​ന്നി​വ​ർ ന​യി​ക്കു​ന്ന പേ​സ് നി​ര​യു​ടെ ഭാ​ഗ​മാ​യി​രി​ക്കും തെൻഡുൽക്കർ ജൂ​ണി​യ​ർ. ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന ബി​സി​സി​ഐ എ​മ​ർ​ജിം​ഗ് ഓ​ൾ​റൗ​ണ്ടേ​ഴ്സ് ക്യാ​മ്പി​ലേ​ക്കും തെൻഡുൽക്കർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

പു​തു​ച്ചേ​രി​യി​ൽ വ​ച്ച് ജൂ​ലൈ 24-നാ​ണ് ദേവ്ധർ ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്.