പ​ള്ളി​ക​ളി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്നി​ല്ല; ശി​വ​ൻ​കു​ട്ടി​ക്ക് മ​റു​പ​ടി​യു​മാ​യി ഫാ. ​യൂ​ജി​ൻ പെ​രേ​ര
പ​ള്ളി​ക​ളി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്നി​ല്ല; ശി​വ​ൻ​കു​ട്ടി​ക്ക് മ​റു​പ​ടി​യു​മാ​യി ഫാ. ​യൂ​ജി​ൻ പെ​രേ​ര
Monday, July 10, 2023 10:43 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ക​ളി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്നു​വെ​ന്ന മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി വി​കാ​രി ജ​ന​റ​ൽ ഫാ. ​യൂ​ജി​ൻ പെ​രേ​ര രം​ഗ​ത്ത്.

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന് നി​രു​ത്ത​ര​വാ​ദ പ്ര​സ്താ​വ​നകൾ ന​ട​ത്ത​രു​തെ​ന്ന് ഫാ. ​യൂ​ജ​ൻ പെ​രേ​ര പ​റ​ഞ്ഞു. പ​ള്ളി​ക​ളി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്നി​ല്ല. മു​സ്‌​ലീം, ധീ​​വര സ​മു​ദാ​യ​ങ്ങ​ളും അം​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ഭാ​വ​ന​ക​ൾ വാ​ങ്ങു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ത​ല​പ്പൊ​ഴി​യി​ൽ മ​ന്ത്രി​മാ​രാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ക​യ​ർ​ത്തു സം​സാ​രി​ച്ച​ത്. അ​വി​ടെ സ​ഖാ​ക്ക​ളെ നി​ര​ത്തി ഒ​രു നാ​ട​ക​ത്തി​ന് ശ്ര​മി​ച്ചു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ച്ച​ത്. അ​വ​ർ ന്യാ​യ​മാ​യി പ​റ​യു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു പ​ക​രം അ​വ​രോ​ട് ആ​ക്രോ​ശി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ൾ​പ്പെ​ടെയുള്ളവർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം സ​മ​രം ആ​സൂ​ത്രി​ത​മാ​യി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഫാ. ​യൂ​ജി​ൻ പെ​രേ​ര കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<