രാഹുലിന്റെ ഭാരത് ജോഡോ യാത്ര രാജ്യത്ത് പുതിയ അന്തരീക്ഷം സൃഷ്ടിച്ചു: ഖാർഗെ
Wednesday, July 5, 2023 9:08 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര രാജ്യത്ത് പുതിയ അന്തരീക്ഷം സൃഷ്ടിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജനുവരിയിൽ ജമ്മു കാഷ്മീരിൽ സമാപിച്ചു. പാർട്ടിയുടെ ഏറ്റവും നിർണായകമായ ജനസമ്പർക്ക പരിപാടികളിൽ ഒന്നായിരുന്നു ഇതെന്നും ഖാർഗെ പറയുന്നു.
അടുത്തിടെ സമാപിച്ച കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിനും യാത്ര ഗുണം ചെയ്തുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.