ഹൈ​ദ​രാ​ബാ​ദ്: പാ​ർ​ക്കിം​ഗ് സ​ഹാ​യി എ​ന്ന വ്യാ​ജേ​ന ആ​ഡം​ബ​ര കാ​റു​ക​ളു​ടെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി വാ​ഹ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ. ഹൈ​ദ​രാ​ബാ​ദി​ൽ വെ​ബ് ഡെ​വ​ല​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്ന ബി. ​അ​രു​ൺ റെ​ഡ്ഡി(29) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ജൂ​ൺ 24-ന് ​ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലെ ഒ​രു വ​ൻ​കി​ട ഹോ​ട്ട​ലി​ന് മു​മ്പി​ലാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വാ​ലെ പാ​ർ​ക്കിം​ഗ് സ​ർ​വീ​സി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ ഹോ​ട്ട​ലി​ലെ സം​ഗീ​ത​നി​ശ​യ്ക്കാ​യി എ​ത്തി​യ ഒ​രു യു​വ​തി​യെ സ​മീ​പി​ച്ചു.

തു​ട​ർ​ന്ന് പാ​ർ​ക്കിം​ഗ് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള മൊ​ബൈ​ൽ ആ​പ്പി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം ഇ​യാ​ൾ യുവതിയുടെ ബിഎംഡബ്ല്യു സെഡ്4 കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഗീ​ത​നി​ശ​യ്ക്ക് ശേ​ഷം ഹോ​ട്ട​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വേ​ള​യി​ലാ​ണ് കാ​ർ ന​ഷ്ട​മാ​യ വി​വ​രം യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, മ​റ്റൊ​രു ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​തേ കാ​ർ അ​വി​ടെ നി​ന്ന് മാ​റ്റാ​നാ​യി എ​ത്തി​യ റെ​ഡ്ഡി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ മു​മ്പ് ഒ​രു​ത​വ​ണ കൂ​ടി ഇ​യാ​ൾ സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. 2022 മേ​യി​ൽ ന​ഗ​ര​ത്തി​ലെ ഒ​രു പ​ബ്ബി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി.