ഹനുമാൻ കുരങ്ങ് മസ്കറ്റിന് സമീപത്തുള്ള മരത്തിന് മുകളിൽ
Wednesday, June 21, 2023 9:43 PM IST
തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പാളയം മസ്കറ്റ് ഹോട്ടലിന് സമീപത്തുള്ള മരത്തിന് മുകളിൽ നിന്ന് കണ്ടെത്തി.
നഗരത്തിലെ വനിതാ ഹോസ്റ്റലിന് സമീപത്ത് വച്ച് കുരങ്ങിനെ കണ്ടെന്ന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച ഹനുമാൻ കുരങ്ങ്, കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് പുറത്തു ചാടിയത്.
മൃഗശാല പരിസരത്തെ മരങ്ങളിൽ കഴിഞ്ഞിരുന്ന പെൺകുരങ്ങിനെ ആകർഷിക്കാനായി ഇണയായ ആണ്‍കുരങ്ങിനെ എത്തിച്ചിരുന്നെങ്കിലും ശ്രമം വിഫലമായിരുന്നു. തുടർന്നാണ് കുരങ്ങ് മൃഗശാല വിട്ട് നാട് ചുറ്റാനിറങ്ങിയത്.