അമിത് അഗർവാൾ യുഐഡിഎഐ തലവനായി ചുമതലയേറ്റു
Tuesday, June 20, 2023 10:32 PM IST
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഓഫീസർ അമിത് അഗർവാൾ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ). ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സ്ഥാനമേറ്റു. ഛത്തീസ്ഗഡ് കേഡറിലെ 1993 ബാച്ച് ഉദ്യോഗസ്ഥനാണ് അമിത് അഗർവാൾ.
മുൻ സിഇഒ ആയിരുന്ന സൗരഭ് ഗാർഗിനെ ഏപ്രിലിൽ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് അമിത് അഗർവാളിന്റെ നിയമനം.
നേരത്തെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. ഇതിന് മുമ്പ് ധനമന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായിരുന്നു.