ആർടിഒ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടികൂടി
Thursday, June 15, 2023 8:10 AM IST
പാലക്കാട്: പാലക്കാട് ഗോവിന്ദപുരം ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത പണം പിടികൂടി. 8,300 രൂപയാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സുനിൽ പിടിയിലായി. പെന്‍സില്‍ കൂടിനുള്ളിലും അഗര്‍ബത്തി സ്റ്റാന്ഡിലുമായിട്ടാണ് ഇയാള്‍ പണം ഒളിപ്പിച്ചിരുന്നത്.