രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനെതിരേ ജെഡി-യു നേതൃത്വം
Tuesday, May 30, 2023 1:28 AM IST
പാറ്റ്ന: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത രാജ്യസഭാ ഡെപ്യൂട്ടി ചെയർമൻ ഹരിവംശ് നാരായൺ സിംഗിനെതിരേ സ്വന്തം പാർട്ടിയായ ജെഡി-യു രംഗത്ത്.
ഹരിവംശ് സ്വന്തം മനഃസാക്ഷിയെ വിറ്റുവെന്നു ജെഡി-യു വക്താവ് നീരജ്കുമാർ കുറ്റപ്പെടുത്തി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ജെഡി-യു ബഹിഷ്കരിച്ചിരുന്നു.