കോണ്‍ഗ്രസിന്റെ വിജയം ഇന്ത്യയ്ക്കാകെ ഒരുപാടു സന്ദേശങ്ങൾ നൽകുന്നു : എ.കെ.ആന്റണി
Saturday, May 13, 2023 9:44 PM IST
തിരുവനന്തപുരം: കർണാടകയിലെ കോണ്‍ഗ്രസിനുണ്ടായ വിജയം ഇന്ത്യയ്ക്കാകെ ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ടെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണു കർണാടക തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡി.
ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ചു നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്നതാണ് ഇന്ത്യയ്ക്ക് ആകെയുള്ള സന്ദേശം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനു മേൽ മതേതര ശക്തികൾ നേടിയ ചരിത്ര വിജയമാണിതെന്നും ആന്റണി പറഞ്ഞു.