ലഹരി ഉപയോഗം; സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ല: എം.ബി.രാജേഷ്
Tuesday, May 9, 2023 10:32 AM IST
തിരുവനന്തപുരം: ലഹരി ഉപയോഗത്തില്‍ സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കും.
കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ച മുമ്പ് നിര്‍മാതാവായ എം.രഞ്ജിത്ത് സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാതാവായ സിയാദ് കോക്കറും ഈ വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ ആഘോഷ പാര്‍ട്ടികളിലും ഹോട്ടലുകളിലും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്ന പോലീസും എക്സൈസും സിനിമാ മേഖലയിലെ ലഹരി പരിശോധനയില്‍ മെല്ലെപ്പോക്ക് നയം തുടരുന്നതായി പലകോണില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.