കാനഡയിൽ കാട്ടുതീ: 25,000 പേരെ ഒഴിപ്പിച്ചു; ആൽബെർട്ടയിൽ അടിയന്തരാവസ്ഥ
Monday, May 8, 2023 4:19 AM IST
ഓട്ടവ: കാട്ടുതീ പടർന്നതോടെ കാനഡയിലെ ആൽബെർട്ട സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശക്തമായ കാട്ടുതീയില്‍ പൊലീസ് സ്റ്റേഷനും 20 വീടുകളും കത്തി നശിച്ചു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
മേഖലയിൽ നിന്ന് 25,000ലേറെ ആളുകളെ ഒഴിപ്പിച്ചു. ബോട്ടിലും ഹെലികോപ്ടറിലുമാണ് ആളുകളെ രക്ഷിച്ചത്. കുറഞ്ഞത് 122,000 ഹെക്ടർ (301,000 ഏക്കർ) വനം കത്തിനശിച്ചു.
എഡ്സൺ നഗരത്തിൽ നിന്ന് ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്കി. അതിവേഗത്തിലാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.