"മോദി വിഷപ്പാമ്പ്'; പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഖാർഗെ
Thursday, April 27, 2023 8:44 PM IST
ന്യൂഡൽഹി: തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, അത് തെറ്റായി വ്യാഖ്യാനിക്കുകയും ആരെയെങ്കിലും വിഷമിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അതിൽ താൻ പ്രത്യേകം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാമ്പാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. അത് തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി വിഷപ്പാമ്പാണ്. വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാൻ രുചിച്ചുനോക്കിയാൽ നിങ്ങൾ മരിക്കും. പ്രധാനമന്ത്രിയുടെ കാവി പ്രത്യയശാസ്ത്രം രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. എന്താണ് നിങ്ങളുടെ പ്രത്യയശാസ്ത്രം? എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്? ഇത് വളരെ മോശമായ ഒന്നാണ്. ഇത് രാജ്യത്തെ നശിപ്പിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ ഖാർഗെ മാപ്പ് പറയണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമനും ആവശ്യപ്പെട്ടിരുന്നു.