ബിൽ പാസാക്കാൻ സമയപരിധി; ഗവർണർക്കെതിരെ പ്രമേയനീക്കവുമായി സർക്കാർ
Tuesday, April 18, 2023 6:11 PM IST
തിരുവനന്തപുരം: സർക്കാർ പാസാക്കുന്ന ബില്ലുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ ഗവർണർ അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയം പാസാക്കാനൊരുങ്ങി കേരളം. ഈ ആവശ്യം ഉന്നയിച്ചുള്ള തമിഴ്നാട് സർക്കാരിന്റെ പ്രമേയം പിൻപറ്റിയാകും കേരളവും നീങ്ങുക.
സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്ന ബില്ലുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഗവർണർ പാസാക്കണമെന്ന നിയമം കൊണ്ടുവരാനായി കേന്ദ്ര സർക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെടുന്നതാകും കേരളത്തിന്റെ പ്രമേയം.
തങ്ങൾ ഈ ആവശ്യം ഉന്നയിച്ചുള്ള ബിൽ അവതരിപ്പിച്ചെന്ന് കാട്ടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്ത് നൽകിയിരുന്നു. ഈ കത്തിന് അനുകൂലമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.