ന്യൂ​ഡ​ല്‍​ഹി: തൂ​ക്കി​ലേ​റ്റാ​തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന​യ്‌​ക്കൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി.

തൂ​ക്കി​ലേ​റ്റി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ വേ​ദ​ന കു​റ​ഞ്ഞ​തും പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് യോ​ജി​ച്ച​തു​മാ​യ മ​റ്റ് മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൂ​ക്കി​ലേ​റ്റി​യു​ള്ള വ​ധ​ശി​ക്ഷ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി നി​ര്‍​ദേശം നൽകി.

ബ​ദ​ല്‍​മാ​ര്‍​ഗ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന കാ​ര്യവും ചീ​ഫ് ജ​സ്റ്റീ​സ് ഡി.വൈ.ചന്ദ്രചൂഡ് മു​ന്നോ​ട്ട് വ​ച്ചു.

മെ​യ് ര​ണ്ടി​ന് കോ​ട​തി വീ​ണ്ടും ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും.