വികസനത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകണം: മന്ത്രി കെ. രാജൻ
Wednesday, March 15, 2023 6:52 PM IST
തിരുവനന്തപുരം: പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുക്കളാകുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിന് അനിവാര്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ.
പ്രളയം വന്ന് തലക്ക് മുകളിലൂടെ വെള്ളം വന്നപ്പോൾ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തിയതിന്റെ അനുഭവങ്ങൾ നമ്മൾ തിരിച്ചറിഞ്ഞതാണ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം തരം മാറ്റാൻ വേണ്ടിയുള്ള നിയമം അല്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭവന നിർമ്മാണ സങ്കൽപ്പങ്ങൾ മാറേണ്ടതുണ്ട്. കുറഞ്ഞ ചെലവിൽ പ്രൃകൃതിക്ക് ഇണങ്ങും വിധം വീടുകൾ നിർമിക്കുവാൻ കഴിയണം. അത്തരത്തിൽ ഒരു പാർപ്പിട നയം രൂപീകരിക്കുവാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.