തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രേ മാ​ന​ന​ഷ്‌​ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ സി​പി​എം സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ന്‍ വെ​ട്ടി​ലാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍.

എം.​വി.ഗോ​വി​ന്ദ​നെ​തി​രേ ഒ​രു​ത​വ​ണ സ്വ​പ്‌​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹം മാ​ന​ന​ഷ്‌​ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രേ ആ​യി​രംത​വ​ണ സ്വ​പ്‌​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ കേ​സ് കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

സ്വ​ര്‍​ണ​ക്ക​ട​ത്ത്, ക​റ​ന്‍​സി ക​ട​ത്ത്, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ​ന്‍ ബി​സി​ന​സ് ഡീ​ലു​ക​ള്‍ തു​ട​ങ്ങി കേ​ര​ളം ഞെ​ട്ടി​യ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്ന​ത്. അ​തി​നെ​തി​രേ മാ​ന​ന​ഷ്‌​ട​ക്കേ​സ് കൊ​ടു​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ടി​യി​ല്‍ ക​ന​മു​ള്ള​ത് കൊ​ണ്ടാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ എം.​വി.​ഗോ​വി​ന്ദ​ന്‍റെ അ​റി​വോ​ടെ വി​ജേ​ഷ് പി​ള്ള ബം​ഗ​ളൂ​രു​വി​ൽ എ​ത്തി ത​ന്നോ​ട് ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നാ​ണ് സ്വ​പ്ന ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും സ്വ​പ്ന​യ്ക്കെ​തി​രേ മാ​ന​ന​ഷ്‌​ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചി​രു​ന്നു.