ബ്രഹ്മപുരം: അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് ഹൈക്കോടതിയിൽ
Friday, March 10, 2023 11:33 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.
എറണാകുളത്തും സമീപ പ്രദേശങ്ങളിലും വസിക്കുന്നവരുടെ ജീവനെ ബാധിക്കുന്ന വിഷയമാണെങ്കിലും സംസ്ഥാന സർക്കാരും കോർപ്പറേഷനും ഈ ഗുരുതര സാഹചര്യം നേരിടുന്നതിൽ പൂർണ പരാജയമാണെന്ന് എംഎൽഎ പറഞ്ഞു.
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് (2005) പ്രകാരം പ്രദേശത്ത് ദുരന്ത നിവാരണ ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കടമ്പ്ര ആറ്റിലേക്ക് ചിലർ മലിനജലം ഒഴുക്കുന്നതായും ഉമ തോമസ് ഹൈക്കോടതിയെ അറിയിച്ചു.