നെയ്മറിന് ശസ്ത്രക്രിയ; ഈ സീസണിൽ ഇനി കളിക്കില്ല
Tuesday, March 7, 2023 11:21 AM IST
പാരീസ്: പരിക്കേറ്റു വിശ്രമത്തിൽ കഴിയുന്ന പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ഈ സീസൺ നഷ്ടമാകും. കണങ്കാലിനേറ്റ പരിക്ക് മാറാനായി താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും. താരത്തിന് കുറഞ്ഞത് മൂന്നു മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്ന് ക്ലബ് അറിയിച്ചു.
ലില്ലെയ്ക്ക് എതിരായ മത്സരത്തിനിടയിലാണ് നെയ്മറിന് പരിക്കേൽക്കുന്നത്. കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദോഹയിൽ വച്ചാകും താരത്തിന്റെ ശസ്ത്രക്രിയ നടക്കുക.