ചെ​ന്നൈ: ന​ടി​യും ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ ഖു​ശ്ബു​വി​നെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ചു. മൂ​ന്നു വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് ഖു​ശ്ബു പ്ര​തി​ക​രി​ച്ചു. ഇ​ത്ര​യും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം ത​ന്നെ ഏ​ല്‍​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഖു​ശ്ബു ട്വീ​റ്റ് ചെ​യ്തു.

ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്നു​ള്ള മ​മ​ത കു​മാ​രി, മേ​ഘാ​ല​യ​യി​ല്‍ നി​ന്നു​ള്ള ഡെ​ലി​ന ഖോം​ഗ്ദു​പ് എ​ന്നി​വ​രാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളായി നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട മ​റ്റ് ര​ണ്ട് പേ​ര്‍.