ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​ർ എം​പി​യെ എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ.

ശ​ശി ത​രൂ​ർ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണെ​ന്നും അ​ർ​ഹ​മാ​യ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തി​ൽ പാ​ർ​ട്ടി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ തരൂരിന്‍റെ സ്ഥാ​ന​ത്തെ​പ്പ​റ്റി​യു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ത​രൂ​രി​നെ പ്രവ​ർ​ത്ത​ക സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും സൂ​ച​ന‌​യു​ണ്ട്. പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന‌‌​ട​ന്നാ​ൽ ത​രൂ​ർ മ​ത്സ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​നീ​ക്കം.

ഈ മാസം 24 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക.