കോ​ൽ​ക്ക​ത്ത: ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ അ​വ​സാ​ന ക​ളി​ക്കാ​ര​ൻ തു​ള​സി​ദാ​സ് ബെ​ല​റാം (87) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഡി​സം​ബ​ർ മു​ത​ൽ മൂ​ത്രാ​ശ​യ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​തി​നി​ധി​യാ​യി​രു​ന്നു തു​ള​സീ​ദാ​സ്. ചു​നി ഗോ​സ്വാ​മി, പി.​കെ. ബാ​ന​ർ​ജി, തു​ള​സി​ദാ​സ് എ​ന്നി​വ​ർ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ ഹോ​ളി ട്രി​നി​റ്റി എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1962 ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ ജേ​താ​വാ​ണ്. 1960 റോം ​ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി 27 മ​ത്സ​ര​ങ്ങ​ളി​ൽ 10 ഗോ​ൾ സ്വ​ന്ത​മാ​ക്കി.

1960 റോം ​ഒ​ളി​ന്പി​ക്സി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പെ​റു​വി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ഒ​ളി​ന്പി​ക്സ് ഗോ​ൾ തു​ള​സി​ദാ​സ് നേ​ടി​യ​ത്. 1960ൽ ​ആ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി ഒ​ളി​ന്പി​ക് ഫു​ട്ബോ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.