ന്യൂ​ഡ​ല്‍​ഹി: മോ​ദി​ക്കെ​തി​രെ​യു​ള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍. ബി​ബി​സി വ്യാ​ജ വാ​ര്‍​ത്ത​ക​ളാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ചാ​ന​ലി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ ഉ​പ​രാ​ഷ്ട്ര​പ​തി വി​മ​ര്‍​ശി​ച്ചു.

ഇ​ന്ത്യ​യു​ടെ വ​ള​ര്‍​ച്ച ത​ട​യാ​ന്‍ വ്യാ​ജ​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. അ​വാ​സ്ത​വ​വും ജു​ഡീ​ഷ​റി ത​ള്ളി​യ​തു​മാ​യ വി​വ​ര​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് പു​തി​യ രീ​തി​യി​​ലു​ള്ള അ​ധി​നി​വേ​ശ​മാ​ണ്. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ല്‍ എ​ല്ലാം അ​നു​വ​ദി​ക്കാ​നാവി​ല്ലെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ്ര​തി​ക​രി​ച്ചു.