പകൽപോയിട്ടും പകയടങ്ങാതെ; ബിബിസി റെയ്ഡ് രാത്രി വൈകിയും തുടരുന്നു
Tuesday, February 14, 2023 11:44 PM IST
ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ (ബിബിസി) ഡൽഹി, മുംബയ് കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന രാത്രി വൈകിയും തുടരുന്നു. റെയ്ഡിൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. റെയ്ഡ് ബുധനാഴ്ചയും തുടരുമെന്നാണ് അറിയുന്നത്. 2012 മുതലുള്ള അക്കൗണ്ട് വിശദാംശങ്ങൾ ആദായനികുതി അധികൃതർ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ബിബിസിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. അന്താരാഷ്ട്ര നികുതി, ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് ബിബിസി കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്. ഡൽഹി ഓഫീസിൽ ഇരുപതോളം പേരടങ്ങുന്ന നികുതി ഉദ്യോ ഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. മുംബയിലെ ബിബിസി പ്രൊഡക്ഷൻ സ്റ്റുഡിയയോയിലാണ് പരിശോധന നടന്നത്.
ജീവനക്കാരുടെ ഫോണുകളും ലാ പ്ടോപ്പും പിടിച്ചെടുത്ത ശേഷമായിരുന്നു പരിശോധന. ജീവനക്കാരോട് ഫോണിൽ പുറത്താരോടും ബന്ധപ്പെടരുതെന്നും നിർദേശിച്ചിരുന്നു. പരിശോധന സമയത്ത് ഓഫീസിൽ ഇല്ലാതിരുന്ന ഉദ്യോഗസ്ഥരോട് ഓഫീസിൽ എത്തേണ്ടെന്നും ജീവനക്കാർ പരിഭ്രാന്തരാകേണ്ടെന്നും ബിബിസി നിർദേശം നൽകിയിരുന്നു.
ബിബിസി ഓഫീസുകളിൽ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്താരാഷ്ട്ര നികുതി, ആദായനികുതി രേഖകൾ പരിശോധിച്ചു. ഡൽഹിയിലെ ബി ബിസി കേന്ദ്രത്തിന്റെ കവാടം അടച്ചു പൂട്ടിയായിരുന്നു പരിശോധന. ജീവനക്കാരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ ആരെയും തന്നെ അകത്തേക്കു കട ക്കാനോ പുറത്തേക്ക് പോകാനോ അനുവദിച്ചില്ല. ചികാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയതെന്നായിരുന്നു നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന വിവാദ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത് ആഴ്ചകൾക്ക് പിന്നാലെയാണ് ബിബിസി കേന്ദ്രങ്ങളിൽ ആദായ നികുതി വ കുപ്പ് പരിശോധന നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
എഎൻഐ വാർത്താ ഏജൻസിക്ക് നൽ കിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിബിസി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞതിനു പിന്നാലെയായണ് ബിബിസിയുടെ ഡൽഹി, മുംബയ് കേന്ദ്രങ്ങളിൽ പരിശോധന നടന്നതെന്നതും ശ്രദ്ധേയമാണ്. സാധാരണ ആദായ നികുതി സർവേയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്യാഷ് സ്റ്റോക്ക്, മറ്റ് ആസ്തി വിവരങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്.