"ഈ കൈ അവിടെ വേണ്ടെന്ന് വയ്ക്കും'; ഡിസിസി പ്രസിഡന്റിനെതിരേ കേസ്
Tuesday, February 14, 2023 12:38 PM IST
കൊച്ചി: എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരേ പോലീസ് കേസ്. പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് നേരേ അങ്കമാലിയിൽ കരിങ്കൊടി വീശിയ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പോലീസ് അക്രമിച്ചതിനെതിരേയായിരുന്നു ഷിയാസിന്റെ പോസ്റ്റ്.
ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ടെന്ന് വയ്ക്കും. കളി കോൺഗ്രസിനോട് വേണ്ട എന്നാണ് ഡിസിസി അധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും ഇതിനൊപ്പം പങ്കുവച്ചിരുന്നു.
പറഞ്ഞതിലുറച്ച് നിൽക്കുന്നു എന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷിയാസ് അറിയിച്ചു.
അതേസമയം, പുരുഷ പോലീസ് തന്നെ കെെയേറ്റം ചെയ്തു എന്ന മിവ ജോളിയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.