പൂനെയിലെ ഗൂഗിൾ ഓഫീസിൽ വ്യാജ ബോംബ് ഭീഷണി
Monday, February 13, 2023 4:29 PM IST
മുംബൈ: പൂനെയിലെ ഗൂഗിള്‍ ഓഫീസിൽ വ്യാജ ബോംബ് ഭീഷണി. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്ക് ഫോൺ വിളിച്ചാണ് പൂനെ ഓഫീസിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.ഫോണ്‍ വിളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് അറിയിച്ചു.