സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ ഡോ​ൾ​ഫി​നു​ക​ൾ​ക്കൊ​പ്പം നീ​ന്താ​നാ​യി ന​ദി​യി​ൽ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ സ്രാ​വ് ക​ടി​ച്ചു​കൊ​ന്നു.

സ്റ്റെ​ല്ലാ ബെ​റി എ​ന്ന 16 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ഫ്രെ​മാ​ന്‍റി​ൽ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വാ​ൻ ന​ദി​യി​ൽ വ​ച്ച് ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ന​ദി​യി​ലൂ​ടെ ജെ​റ്റ് സ്കീ​യി​ൽ കു​തി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി, ഡോ​ൾ​ഫി​ൻ കൂ​ട്ട​ത്തെ ക​ണ്ട​പ്പോ​ൾ നീ​ന്താ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. പൊടുന്നനേ കുതിച്ചെത്തിയ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൺ​സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​ത് ത​രം സ്രാ​വ് ആ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ സ്വാ​ൻ അ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് സ്രാ​വു​ക​ൾ നി​ര​ന്ത​ര​മാ​യി എ​ത്താ​റു​ണ്ടെ​ന്നും അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഫ്രെ​മാ​ന്‍റി​ൽ തീ​ര​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.