കൊച്ചിയില്‍ മന്ത്രി ആന്റണി രാജുവിന് നേരെ കരിങ്കൊടി പ്രതിഷേധം
Friday, January 27, 2023 6:30 PM IST
കൊച്ചി: വൈപ്പിനില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിന് നേരെ കരിങ്കൊടി പ്രതിഷേധം. വൈപ്പിനില്‍ മന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
വൈപ്പിന്‍-സിറ്റി ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശവാസികള്‍ സമരത്തിലാണ്. ഇക്കാര്യത്തില്‍ നാറ്റ്പാക് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അനുകൂലമാണെന്നാണ് വിവരം.
ബസ് സര്‍വീസ് അനുവദിച്ചാല്‍ വൈപ്പിനില്‍നിന്ന് ദിവസവും നഗരത്തിലേക്ക് വരുന്ന കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.