മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി തടഞ്ഞു
Wednesday, January 25, 2023 1:09 PM IST
കൊച്ചി: വധശ്രമക്കേസില്‍ മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നിലവില്‍ കണ്ണൂര്‍ ജയില്‍ കഴിയുന്ന ഇവര്‍ക്ക് ഉടന്‍ മോചിതരാകാം.
കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും സ്റ്റേ ചെയ്തു. ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ പരിമിത കാലത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
2009ലെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇവരെ കവരത്തി കോടതി 10 വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും വിധിച്ചത്.
ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി ഈ മാസം 27ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ വിധി വരുന്നതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനമാകും.