തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രെ പോ​ണ്ടി​ച്ചേ​രി മി​ക​ച്ച സ്കോ​റി​ലേ​ക്ക് കു​തി​ക്കു​ന്നു. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 254 എ​ന്ന നി​ല​യി​ലാ​ണ് അ​തി​ഥി​ക​ൾ.

ടോ​സ് നേ​ടി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന രീ​തി​യി​ൽ പോ​ണ്ടി​ച്ചേ​രി മു​ൻ​നി​ര ത​ക​ർ​ന്ന് വീ​ണു. നെ​യ​ൻ കം​ഗാ​യ​ൻ(0), രോ​ഹി​ത് ഡി(0), ​സാ​ഗ​ർ ഉ​ദേ​ഷി(14) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യ​തോ​ടെ 11.3 ഓ​വ​റി​ൽ 19/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന പോ​ണ്ടി​ച്ചേ​രി. തു​ട​ർ​ന്ന് ജെ.​എ​സ്.​പാ​ണ്ഡേ​യ്ക്കൊ​പ്പം(38) പി.​കെ. ദോ​ഗ്ര ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് പോ​ണ്ടി​ച്ചേ​രി​യെ ക​ര​ക​യ​റ്റി​യ​ത്.

117 റ​ൺ​സു​മാ​യി ദോ​ഗ്ര​യും 65 റ​ൺ​സ് നേ​ടി​യ കെ.​ബി. അ​രു​ൺ കാ​ർ​ത്തി​ക്കു​മാ​ണ് ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ക്രീ​സി​ൽ. കേ​ര​ള​ത്തി​നാ​യി ബേ​സി​ൽ ത​ന്പി, നി​ധീ​ഷ് എം.​ഡി, ജ​ല​ജ് സ​ക്സേ​ന, സി​ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ വി​ക്ക​റ്റു​ക​ൾ നേ​ടി.