തി​രു​വ​ന​ന്ത​പു​രം: മാ‌​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ ഇ​ര​ട്ട ശ​ത​ക​ത്തി​ന്‍റെ ക​രു​ത്തി​ൽ ര​ഞ്ജി ട്രോ​ഫി എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് 68 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ 410/6 എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ണാ​ട​ക.‌

137/2 എ​ന്ന സ്കോ​റി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച അ​തി​ഥി​ക​ൾ​ക്കാ​യി നി​കി​ൻ ജോ​സ് - അ​ഗ​ർ​വാ​ൾ സ​ഖ്യം നാ​ലാം വി​ക്ക​റ്റി​ൽ 151 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. നി​കി​ൻ(54), മ​നീ​ഷ് പാ​ണ്ഡേ(0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യതോടെ മ​ത്സ​ര​ത്തി​ൽ മേ​ൽ​ക്കൈ നേ​ടാ​നാ​കു​മെ​ന്ന് കേ​ര​ളം പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ശ്രേ​യ​സ് ഗോ​പാ​ലി​നൊ​പ്പം (48) ചേ​ർ​ന്ന് അ​ഗ​ർ​വാ​ൾ സ്കോ​ർ ഉ​യ​ർ​ത്തി.

360 പ​ന്തി​ൽ 17 ഫോ​റും അ​ഞ്ച് സി​ക്സു​മു​ൾ​പ്പെ​ടു​ന്ന ഇ​ന്നിം​ഗ്സി​ൽ 208 റ​ൺ​സു​മാ​യി​യാ​ണ് അ​ഗ​ർ​വാ​ൾ മ​ട​ങ്ങി​യ​ത്. 47 റ​ൺ​സ് നേ​ടി​യ ബി.​ആ​ർ. ശ​ര​ത്, ശു​ഭാം​ഗ് ഹെ​ഗ്ഡെ(0) എ​ന്നി​വ​രാ​ണ് മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ക്രീ​സി​ൽ.

കേ​ര​ള​ത്തി​നാ​യി വൈ​ശാ​ഖ് ച​ന്ദ്ര​ൻ, ജ​ല​ജ് സ​ക്സേ​ന എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ളും നി​ധീ​ഷ് എം.​ഡി, അ​ക്ഷ‍​യ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.