കടുവാ ആക്രമണത്തില്‍ കര്ഷകൻ മരിച്ച സംഭവം: മെഡിക്കല്‍ കോളജിനു വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്
Monday, January 16, 2023 10:11 PM IST
മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിനു വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. തോമസിന് ചികിത്സ വൈകിയെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്.
വയനാട് മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നെന്നും ഐസിയു ആംബുലന്‍സ് ലഭ്യമാക്കുന്നിതില് വീഴ്ചയുണ്ടായെന്നും തോമസിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കുപ്പാടിത്തറയില്‍നിന്ന് തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടിയിരുന്നു.