വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു
Thursday, January 12, 2023 5:22 PM IST
മാനന്തവാടി: പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ്(സാലു പള്ളിപ്പുറം) ആണ് മരിച്ചത്.
വെള്ളാരംകുന്ന് മേഖലയിൽ ഇന്ന് രാവിലെയാണ് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റ തോമസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.
തോമസിന്റെ മരണവാർത്ത അറിഞ്ഞതോടെ പ്രദേശവാസികൾ സംഘടിച്ചെത്തി വനംവകുപ്പിനും സർക്കാരിനുമെതിരെ പ്രതിഷേധം ആരംഭിച്ചു. കടുവയെ പിടികൂടാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.