നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍
Tuesday, January 10, 2023 1:09 PM IST
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. മൂന്ന് ദിവസം മുൻപ് വീട്ടിൽ ബോധംകെട്ട് വീണ നടിയിപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ ചികിത്സയിലാണ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ജീവൻ നിലനിർത്തുന്നത്. ഹൃദയ സംബന്ധമായ അസുഖത്തിനൊപ്പം ന്യൂമോണിയ ബാധിച്ചതാണ് നില വഷളാവാന്‍ കാരണമായത്.