ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവം; പാചകക്കാരൻ അറസ്റ്റിൽ
Sunday, January 8, 2023 8:12 PM IST
കോട്ടയം: സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ(മലപ്പുറം കുഴിമന്തി) നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രശ്മി രാജ് എന്ന നേഴ്സ് മരിച്ച സംഭവത്തിൽ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജൂദീൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.
2022 ഡിസംബർ 29-നാണ് രശ്മി രാജിന് ഭക്ഷ്യവിഷബാധയേൽക്കുന്നത്. ബന്ധുക്കൾ ചേർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.