സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ശിപാർശ തള്ളാനാവില്ലെന്ന് നിയമോപദേശം
Sunday, January 1, 2023 3:38 PM IST
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ശിപാർശ തള്ളിക്കളയാനാവില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു.
മന്ത്രിസഭയിലെ അംഗങ്ങളെ മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി ശിപാർശ ചെയ്താൽ അംഗീകരിക്കണമെന്നുമാണ് സ്റ്റാൻഡിംഗ് കോൺസൽ ഗവർണറോട് വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സർക്കാരിനോട് ഗവർണർക്ക് കൂടുതൽ വിശദീകരണം തേടാമെന്നും കോൺസൽ അറിയിച്ചു.
നാളെ വൈകിട്ട് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ നിയമോപദേശം വിശദമായി പഠിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.