അ​ഹ​മ്മ​ദാ​ബാ​ദ്: ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മാ​താ​വ് ഹീ​രാ​ബെ​ന്‍ മോ​ദി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ.

ഒ​ന്ന്, ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹീ​രാ​ബെ​ൻ മോ​ദി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ആ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

"ഹീ​രാ ബെ​ൻ മോ​ദി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. അ​വ​രു​ടെ ആ​രോ​ഗ്യം അ​തി​വേ​ഗം മെ​ച്ച​പ്പെ​ടു​ന്നു​ണ്ട്. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്'. -മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

യു​എ​ന്‍ മെ​ഹ്ത ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് കാ​ര്‍​ഡി​യോ​ള​ജി ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 99കാ​രി​യാ​യ മാ​താ​വി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം മാ​താ​വി​നൊ​പ്പം ചെ​ല​വ​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.