ന്യൂ​ഡ​ൽ​ഹി: മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ഫാ​ർ​മാ ക​മ്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന ഡ്രോ​ൺ ട്രാ​ക്കി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി മെ​ട്രോ ഗ​താ​ഗ​തം കു​റ​ച്ച് സ​മ​യ​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചു. മെ​ട്രോ​യു​ടെ മ​ജ​ന്ത ലൈ​ൻ പാ​ത​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് ആ​കാ​ശ​ത്ത് കൂ​ടി നി​യ​ന്ത്രി​ത ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ജ​സോ​ല വി​ഹാ​ർ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ട്രാ​ക്കി​ൽ വീ​ണ​ത്. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ​തി​നാ​ൽ ജ​സോ​ല വി​ഹാ​ർ - ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ ഡ്രോ​ണി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന സ​ഞ്ചി​യി​ൽ നി​ന്ന് മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ഇ​ത് ഫാ​ർ​മാ ക​മ്പ​നി​യു​ടെ ഡ്രോ​ൺ ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

മെ​ട്രോ ലൈ​നു​ക​ൾ പോ​ലെ​യു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​ക​ൾ​ക്ക് സ​മീ​പ​ത്ത് കൂ​ടി ഡ്രോ​ണു​ക​ൾ പ​റ​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.