മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ​ഹോ​ദ​രി സി​സ്റ്റ​ർ ജോ​യി​സ് അ​ന്ത​രി​ച്ചു
മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ​ഹോ​ദ​രി സി​സ്റ്റ​ർ ജോ​യി​സ് അ​ന്ത​രി​ച്ചു
Friday, December 23, 2022 11:22 PM IST
ബ​ത്തേ​രി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ​ഹോ​ദ​രി, ബ​ഥ​നി സ​ന്യാ​സി​നി സ​മൂ​ഹം ബ​ത്തേ​രി പ്രൊ​വി​ൻ​സി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ ജോ​യി​സ് എ​സ്ഐ​സി (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം 28ന് ​രാ​വി​ലെ 10.30ന് ​ബ​ത്തേ​രി മൂ​ല​ങ്കാ​വ് ബ​ഥ​നി കോ​ണ്‍​വെ​ന്‍റി​ൽ.

സി​സ്റ്റ​ർ ദീ​ർ​ഘ​നാ​ളു​ക​ളാ​യി രോ​ഗാ​വ​സ്ഥ​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. മ​ല്ല​പ്പ​ള്ളി തോ​ട്ടു​ങ്ക​ൽ പ​രേ​ത​രാ​യ ടി.​എം.​മാ​ത്യു- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​റ്റു​സ​ഹോ​ര​ങ്ങ​ൾ; സൂ​സ​മ്മ ജോ​സ​ഫ്, ടി.​എം. മാ​ത്യു, സി​സി​ലി​ക്കു​ട്ടി ബാ​ബു, തോ​മ​സ് മാ​ത്യു, ജോ​ളി മോ​ൻ​സി. മൃ​ത​ദേ​ഹം 27ന് ​വൈ​കു​ന്നേ​രം മു​ത​ൽ മൂ​ല​ങ്കാ​വ് ബ​ഥ​നി മ​ഠ​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി​വ​യ്ക്കും.
Related News
<