മും​ബൈ: 1999ൽ ​അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘാം​ഗം കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ​നി​ന്ന് അ​ധോ​ലോ​ക കു​റ്റ​വാ​ളി ഛോട്ടാ ​രാ​ജ​നെ ഒ​ഴി​വാ​ക്കി.

1999 സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് അ​ന്ധേ​രി​യി​ൽ​വ​ച്ചാ​ണു ദാ​വൂ​ദ് സം​ഘാം​ഗം അ​നി​ൽ ശ​ർ​മ​യെ ഛോട്ടാ ​രാ​ജ​ന്‍റെ സം​ഘം വെ​ടി​വ​ച്ചു​കൊ​ന്ന​ത്. 1992 സെ​പ്റ്റം​ബ​റി​ൽ മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ എ​തി​ർ സം​ഘ​ത്തെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഘ​ത്തി​ൽ അ​നി​ൽ ശ​ർ​മ​യും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്തോ​നേ​ഷ​യി​ലെ ബാ​ലി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച ഛോട്ടാ ​രാ​ജ​ൻ നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ്.