ലക്‌നോ: യുപിയില്‍ കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ യുപിയിലെ ഗൗതം ബുദ്ധ് നഗറിലാണ് അപകടമുണ്ടായത്. കനത്ത മൂടൽമഞ്ഞിൽ വാഹനമോടിച്ചവരുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം.

അറുപതോളം യാത്രക്കാരാണ് അപകടത്തില്‍പെട്ട ബസിലുണ്ടായിരുന്നത്.