അപർണ ഗൗരിയെ ആക്രമിച്ച സംഭവം: അഞ്ച് വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനം
Wednesday, December 7, 2022 7:06 PM IST
കൽപ്പറ്റ: മേപ്പാടി പോളിടെക്നിക്കിൽ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു അഞ്ച് വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനം. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ (22) ആക്രമിച്ച കേസിലാണ് നടപടി. മൂന്നാം വർഷ വിദ്യാർഥികളായ അഭിനന്ദ്, അഭിനവ്, കിരൺരാജ്, അലൻ, ഷിബിലി എന്നിവർക്കെതിരെയാണ് നടപടി.
സർവകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. പ്രതികളായ വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ആക്രമണത്തിൽ അപർണ ഗൗരിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. പോളിടെക്നിക്കിൽ എസ്എഫ്ഐ ചുമതല അപർണയ്ക്കാണ്.