കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്
Wednesday, December 7, 2022 4:54 PM IST
കൊല്ലം: എസ്എൻ കോളജിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എഐഎസ്എഫ് പ്രഖ്യാപിച്ചു.
കോളജിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ13 എഐഎസ്എഫ് പ്രവർത്തകർ ചികിത്സയിലാണ്. മർദനത്തിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് എഐഎസ്എഫ് അറിയിച്ചു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കൾ അടക്കമുള്ളവർ മാരകായുധങ്ങളുമായി എത്തി തങ്ങളെ മർദിച്ചുവെന്നാണ് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നത്.