"മെയ്ഡ് ഇൻ കേരള' ബ്രാൻഡ് വരുന്നു
Tuesday, December 6, 2022 9:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട സംരംഭകർക്ക് വിപണിയിൽ മികച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി "മെയ്ഡ് ഇൻ കേരള' എന്ന ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. വ്യവസായി മന്ത്രി പി. രാജീവ് നിയമസഭയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഉത്പന്നങ്ങൾക്ക് ബ്രാൻഡ് മൂല്യം ഉറപ്പാക്കാനും നിർമാതാക്കൾക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യം ഒരുക്കാനുമാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.