ഗോവയിൽ റഷ്യൻ യുവതി മാനഭംഗത്തിനിരയായി; രണ്ടു നേപ്പാളുകാർ അറസ്റ്റിൽ
Saturday, December 3, 2022 4:56 AM IST
പനാജി: ഗോവയിലെത്തിയ റഷ്യൻ യുവതിയെ രണ്ടു നേപ്പാളുകാർ മാനഭംഗപ്പെടുത്തി. കലാൻഗുട്ടെയിലെ ഹോട്ടലിൽ 37കാരിയാണ് മാനഭംഗത്തിനിരയായത്. പ്രതികളെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യുവതിയെ മാനഭംഗത്തിനിരയായത്. ഹോട്ടലിലെ റൂം ബോയിമാരായ രണ്ട് ഇരുപത്തിമൂന്നുകാരാണു പ്രതികൾ. മുറി വൃത്തിയാക്കാനെന്ന വ്യാജേന എത്തിയായിരുന്നു റഷ്യൻ വനിതയെ ഇവർ ബലാത്സംഗം ചെയ്തത്.
സംഭവത്തിൽ വെള്ളിയാഴ്ച രാവിലെയോടെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കലാൻഗുട്ടെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.