സീതത്തോട്ടിൽ കടുവ ആക്രമണം; തൊഴിലാളിക്ക് പരിക്ക്
Tuesday, November 29, 2022 4:14 PM IST
പത്തനംതിട്ട: സീതത്തോട് കോട്ടമൺപാറയിൽ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തെ കെഎസ്ഇബി വൈദ്യുത ടവറിന് സമീപത്തുള്ള പുല്ല് വെട്ടാനെത്തിയ തൊഴിലാളിയെ കടുവ ആക്രമിക്കുകയായിരുന്നു. സമീപത്തെ കുറ്റിക്കാട്ടിൽ കാട്ടുപന്നിയെ വേട്ടയാടിയിരുന്ന കടുവ പൊടുന്നനെ അനുകുമാറിനെ ആക്രമിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ അനുകുമാറിനെ മറ്റ് തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയക്കായി ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് സൂചന.