ഗുജറാത്ത് തെരഞ്ഞെടുപ്പ്: അനധികൃതമായി കെെവശം വച്ച രൂപയും ആഭരണങ്ങളും പിടികൂടി
Sunday, November 27, 2022 6:33 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽവന്ന നവംബർ മൂന്നുമുതൽ ഇന്നലെ വരെ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ചേർന്ന് 91,154 പേരിൽനിന്നായി അനധികൃതമായി കെെവശം വച്ച 10.49 കോടി രൂപയുടെ കറൻസികളും ആഭരണങ്ങളും പിടികൂടി. ഇവരിൽ ചിലരെ പോലീസ് കരുതൽ തടങ്കലിലാക്കി.
ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ രണ്ടുഘട്ടമായാണ് ഗുജാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് മദ്യം വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്.