ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ലെ എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രെ വ​ന്പ​ൻ ജ​യം നേ​ടി കേ​ര​ളം. 40 ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ കേ​ര​ളം ഒ​ന്പ​ത് വി​ക്ക​റ്റി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​രു​ണാ​ച​ൽ ഇ​ന്നിം​ഗ്സ് 29.3 ഓ​വ​റി​ൽ 102 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ൽ(77*) ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​ത്തി​ന്‍റെ ക​രു​ത്തി​ൽ 10.3 ഓ​വ​റി​ൽ കേ​ര​ളം വി​ജ​യ​ല​ക്ഷ്യം ക​ട​ന്നു.

ഓ​പ്പ​ണ​ർ അ​മ്രേ​ഷ് രോ​ഹി​ത് 96 പ​ന്തി​ൽ നേ​ടി​യ 59 റ​ൺ​സാ​ണ് അ​രു​ണാ​ച​ലി​നെ 100 റ​ൺ​സ് ക​ട​ത്തി‌​യ​ത്. ‌ടീം ​സ്കോ​റി​ന്‍റെ 60 ശ​ത​മാ​നം ഒ​റ്റ​യ്ക്ക് നേ​ടി​യ രോ​ഹി​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ സ​ഹ​താ​ര​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. അ​രു​ണാ‌​ച​ലി​ന്‍റെ ബാ​ക്കി 10 ബാ​റ്റ​ർ​മാ​രും ഒ​റ്റ​യ​ക്ക സ്കോ​റി​നാ​ണ് പു​റ​ത്താ​യ​ത്. 24 വൈ​ഡു​ക​ളു​ൾ​പ്പ​ടെ 25 എ​ക്സ്ട്രാ റ​ൺ​സ് ന​ൽ​കി കേ​ര​ളം വി​ശാ​ല​ഹൃ​ദ​യ​രാ​യി.

യു​വ​താ​രം എ​ൻ. ബേ​സി​ൽ 7.3 ഓ​വ​റി​ൽ 17 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ സി​ജോ​മോ​ൻ ജോ​സ​ഫ് മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. എ​സ്. വി​ശ്വേ​ശ​ർ, ഫൈ​സ​ൽ ഫ​നൂ​സ്, അ​ഖി​ൽ സ്ക​റി​യ എ​ന്നി​വ​രും വി​ക്ക​റ്റ് പ​ട്ടി​ക‌‌​യി​ൽ ഇ​ടം​നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 28 പ​ന്തി​ൽ 13 ഫോ​റും മൂ​ന്ന് സി​ക്സും നേ​ടി​യ രോ​ഹ​ൻ കേ​ര​ള​ത്തി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി. 26 റ​ൺ​സ് നേ​ടി​യ പി. ​രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റ് ലി​മാ​ർ ദേ​ബി സ്വ​ന്ത​മാ​ക്കി.

വി​ജ​യ​ത്തോ​ടെ എ​ലീ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ ആ​റ് പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ് കേ​ര​ളം.