തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​ഷ​നി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ മു​ന്‍ കൗ​ണ്‍​സി​ല​റാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന ആ​യി​ര​ത്തോ​ളം താ​ത്ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് പാ​ര്‍​ട്ടി പ​ട്ടി​ക ചോ​ദി​ച്ചു​കൊ​ണ്ട് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്ത് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി.

"സ​ഖാ​വേ' എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള ക​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ മു​ന്‍​ഗ​ണ​നാ​ക്ര​മം ന​ല്‍​കാ​ന്‍ മേ​യ​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. അ​പേ​ക്ഷ ന​ല്‍​കേ​ണ്ട അ​വ​സാ​ന​തീ​യ​തി​യ​ട​ക്കം ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.